Sunday, August 4, 2013

നിശാസ്വപ്നം

നിൻ മുടിത്തുമ്പിൽ  നിന്നൂർന്നു വീഴുന്ന
ജലത്തുള്ളികളോ എൻ ഓർമ്മകൾ
നിൻ കണ്ണിമകളിൽ  മറയുന്ന
നിരർത്ഥ ഭാവങ്ങളോ എന്റെ  സ്വപ്നങ്ങൾ

വിജനമാമീവഴി തീരുവതെവിടേ  സഖീ
എപ്പോഴോ..... എന്നിൽ ഒഴുകി വന്നെത്തി !
പിന്നെപ്പോഴോ ...പിരിഞ്ഞ നീയും!..
മനതിൽ തുളുമ്പും  നിന്നോർമ്മകളും
തമസ്സിനകമ്പടിയായ് യാത്ര പോകുന്നു ..

മറ്റൊരു സ്വപ്നത്തിൽ തിരികെ വരുവാൻ ...

2 comments:

  1. നല്ല കവിത. ഇനിയും എഴുതൂ. ആശംസകള്‍

    ReplyDelete
  2. മറ്റൊരു സ്വപ്നത്തില്‍ തിരികെ എത്താമല്ലോ!
    ആശംസകള്‍

    ReplyDelete