നിൻ മുടിത്തുമ്പിൽ നിന്നൂർന്നു വീഴുന്ന
ജലത്തുള്ളികളോ എൻ ഓർമ്മകൾ
നിൻ കണ്ണിമകളിൽ മറയുന്ന
നിരർത്ഥ ഭാവങ്ങളോ എന്റെ സ്വപ്നങ്ങൾ
വിജനമാമീവഴി തീരുവതെവിടേ സഖീ
എപ്പോഴോ..... എന്നിൽ ഒഴുകി വന്നെത്തി !
പിന്നെപ്പോഴോ ...പിരിഞ്ഞ നീയും!..
മനതിൽ തുളുമ്പും നിന്നോർമ്മകളും
തമസ്സിനകമ്പടിയായ് യാത്ര പോകുന്നു ..
മറ്റൊരു സ്വപ്നത്തിൽ തിരികെ വരുവാൻ ...
നല്ല കവിത. ഇനിയും എഴുതൂ. ആശംസകള്‍
ReplyDeleteമറ്റൊരു സ്വപ്നത്തില്‍ തിരികെ എത്താമല്ലോ!
ReplyDeleteആശംസകള്‍