പാതി പൊളിഞ്ഞൊരാ പഴയ കുടിലിന്റെ
ഉമ്മറപ്പടിയിൽ നാമൊത്തുനിന്നു
കോരിചൊരിയുന്ന മഴയൊന്നു ശമിക്കുവാൻ
പ്രാർത്ഥിച്ചു നാമൊത്തുകാത്തുനിന്നു
പൊടുന്നനെ മിന്നിയൊരാമിന്നലിൻ
വെട്ടത്തു പേടിച്ചു നീയെന്നരികിൽ നിന്നു
വന്നൂ പുറകാലെ ഒരുമുട്ടനിടി ശബ്ദം
പകർന്നൂ അതിനൊപ്പം നീയെന്റെ കരവും മനവും ..
എൻ ഹൃത്തിൽ ചൂടുള്ളൊരനുഭൂതിയായ് മാറി
നീയെൻ നെഞ്ചോടു ചേർന്നു നിന്നു
അരികിൽ നിന്നാ ജാമ്പമരം കുളിരണിഞ്ഞു !!!!
പുളിക്കും പിന്നെ മധുരിക്കും ജാമ്പക്കകൾ ഉതിർന്നുവീണു!!!..
ഓർക്കുന്നു പ്രായം നമുക്കന്നേറെ തുച്ഛം
വികാരവിഭ്രമം കൊണ്ടില്ല പാപചിന്തയും ഏശിയില്ല
ബാല്യത്തിൻ നിഷ്കളങ്കതയിൽ മുങ്ങി
നാമാ സൌന്ദര്യത്തിൽ മുഴുകിനിന്നു
അറിയില്ല നീയിന്നെവിടെയെന്നെങ്കിലും
ഒന്നാ ജാലകം തുറക്കൂ ഈ മഴയൊന്നു കാണാൻ
ഇന്നാ കുടിലില്ല! ജാമ്പക്കാമരമില്ല!!
എങ്കിലും സഖേ , മഴയായ് പെയ്യുന്നു
ഓർമ്മകൾ ...ഓർമ്മകൾ മാത്രം .....
ജാമ്പക്കാമരം കവിതയ്ക്ക് പറ്റിയ മരമല്ല
ReplyDeleteവേറെ ഏതെങ്കിലും മരമായാലോ?
കൊള്ളാം കേട്ടോ കവിത!
ഓർമ്മകൾ സത്യമാണ് ....ആ സത്യത്തിനു അൽപ്പം സൌന്ദര്യം കുറവായി പോയോ ?? ക്ഷമാപണം !!!
Deleteഓരോ അഭിപ്രായത്തിനും ആയിരം ആയിരം നന്ദി !!!