മണ്‍വീണയിൽ മഴ ശ്രുതി ഉണർത്തി
മറവികൾ എന്തിനോ ഹരിതമായി (2)
ഉപബോധ ഗിരികളിൽ അതിഗൂഡ ലഹരിയിൽ
ഹൃദയമാം പുലർകാല നദി തിളങ്ങി
ഒരു ദീർഘ നിദ്രവിട്ടുണരുന്ന വേളയിൽ
ശരബിന്ദു നാളം തെളിഞ്ഞു നിന്നും. (2)
തൊടികളിൽ പിടയുന്ന നിഴലുകൾ പിന്നെയീ
പകൽ വെളിച്ചത്തിൽ അനാഥമായി .
( മണ്‍വീണയിൽ ....)
ഒരു കുറി മുങ്ങി നീർന്നുണരുമ്പോൾ വേറൊരു
പുഴയായി മാറുന്നു കാലവേഗം (2)
വിരൽ തൊടുമ്പോഴേക്കു അടരുന്ന പൂക്കളായ്
നിറയുന്നു വിഭിനമായ് അന്തരംഗം .(2)
( മണ്‍വീണയിൽ .....)
റഭീഖ് അഹമ്മദ്
No comments:
Post a Comment