Saturday, July 31, 2010

പരാജയപ്പെട്ട വിപ്ലവകാരികള്‍


ഞാന്‍ ഒരു വിപ്ലവകാരിയാണു, അതിന്റെ അര്‍ത്ഥമെന്താണെന്നറിയാത്തവര്‍ക്ക് ഞാന്‍ ഒരു ഭ്രാന്തനും. ജീവന്‍ പിടഞ്ഞില്ലാവുന്നതു കണ്ടു പിടപ്പു മാറിയ വിറക്കാത്ത കൈകളിലേക്ക് ഞാന്‍ വിപ്ലവത്തിന്റെ ഗീത എടുത്തുവച്ചുകൊടുക്കുന്നു. ചോരക്കറ പുരണ്ട കൈകളുടെ വിക്രുത സൗന്തര്യത്തില്‍ ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ ശ്രമിച്ച എന്റെ മുന്‍ തലമുറയുടെ അനുഗ്രഹാശിസുകള്‍ ഞാന്‍ ദര്‍ഷിക്കുന്നു. അത് അനുഗ്രഹമാകാം അല്ലെങ്കില്‍ തലോടലാകാം ഒരു പക്ഷെ വരാം പോകുന്ന വിളവെടുപ്പുകാലത്തില്‍ നിന്നുള്ള തടയലാകാം.അവരുടെ ചോദ്യങള്‍ മനസ്സിനെ മുറിവേല്പ്പിച്ച് കടലുപോലെ കലുഷിതമാക്കുന്നു. വിപ്ലവം എന്തിന് സഹജീവിയുടെ സുഘത്തിനോ അതോ താനുള്‍പ്പെടുന്ന സമൂഹത്തിന്റെ ഉയര്‍ച്ചക്കോ വിപ്ലവത്തിന് ഇത് രണ്ടും സാധ്യമല്ല എന്നും സഹജീവിക്ക് വിപ്ലവത്തില്‍ താത്പര്യമില്ല എന്നും കാലം തെളിയിച്ചതാണു. എന്റെ പരാജയങള്‍ക്ക്, എന്റെ ബലഹീനതകള്‍ക്ക് , എന്റെ കഴ്ച്ചയുടെ വൈകല്യത്തില്‍ നിന്നുള്ള മുക്ത്തിക്ക് മനസ്സ് എത്തിപിടിച്ച മാര്‍ഗമാകാം വിപ്ലവം. യധാര്‍ഥത്തില്‍ അങനെ ഒന്നുണ്ടോ? മാനസ്സീകവികാരങളുടെ ഏറ്റക്കുറിച്ചിലിന് ഞാന്‍ തന്നെ ഇട്ട പേരാവാം വിപ്ലവാത്മകമായ പ്രതീകമായ് അബോധമനസ്സില്‍ നിലകൊള്ളുന്നത് . പാശ്ചാത്യവാസ നാളുകളില്‍ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളില്‍ ആശ്രയിക്കേണ്ടിവന്നപ്പോള്‍ മനസ്സ് കണ്ടുപിടിച്ച മാര്‍ഗമാകാം ഭ്രാന്തമായ വിപ്ലവത്തിലെത്തിയത്. ഇനിയെന്ത്??. കഴിഞ്ഞകാലം ചില ഓര്‍മ്മകളില്‍ മാത്രം നിലനില്‍ക്കുന്നു, ഭാവി ശൂന്യമാണ്, പ്രതീക്ഷകള്‍ക്കിനി എന്തു പ്രസക്തി?. സുന്തരസ്വപ്നങള്‍ മനസ്സിന്റെ ഒഴിഞ്ഞ കോനില്‍ കിടന്നു കരയുന്നു അല്ല അത് ചിരിയാണു. അഭയം പ്രാപിക്കാന്‍ ഇനി തത്വങളോ തത്വസംഹിതകളോ ഇല്ല. വികാരങളാല്‍ അസ്വസ്ഥമായ് സഹനശേശി നഷ്ടമായ മനസ്സ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലവിളിക്കുന്നു. അതെ സ്വാതന്ത്ര്യം ആണ് ആവഷ്യം അതല്ലേ വിപ്ലവത്തിന്റെ ലക്ഷ്യം?. എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും സ്വാതന്ത്ര്യത്തിനായ് ഈ ജീവന്‍ ഞാന്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.

ദാസന്‍.

No comments:

Post a Comment