Sunday, July 4, 2010

കഥകള്‍ അതിസാഗരം


ഏറെ നേരം ആലോചിച്ചിട്ടും എന്തെഴുതണമെന്നു അറിയാതെ പേനയില്‍ തന്നെ നോക്കി ഇരിക്കേണ്ഡിവന്ന ഒരു എഴുത്തുകാരനെ പറ്റി എവിടൊയൊ വായിച്ചതായ് ഓര്‍ക്കുന്നു. എഴുത്തു ഒരു നദി പോലെയാണെന്നും അത് ഒഴുകി തുടങിയാല്‍ പിന്നെ ആശയ ദാരിദ്രമൊക്കെ അതിലലിഞ്ഞില്ലാതാകുമെന്നും പ്രേം ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രേമിന്റെ കഥകള്‍ വായിക്കുമ്പോള്‍ എനിക്കും അങനെ തൊന്നിയിട്ടുണ്ഡ്. പക്ഷെ എന്നെ കുറിച്ചു അതൊരിക്കലും പറയാന്‍ പറ്റില്ല.എന്റെ എഴുത്തു ഒരു അടൂക്കും ചിട്ടയുമൊന്നുമില്ലാതെയാണു. ജീവിതവും അങനെ തന്നെയാണെന്നു പറയുന്നതാവും ശരി. ഇന്നലെ എഴുതണമെന്നു വിചാരിച്ചതിനെ പറ്റിയാവില്ല ഇന്നെഴുതുന്നതു. ഒരിക്കല്‍ അലെക്സ് എന്റെ എഴുത്തുകള്‍ നോക്കിയിട്ടു പരാതിപെട്ടതും അങനെയാണു.ഒന്നു പോലും മുഴുവിപ്പിചിട്ടില്ലാത്ത ഒരെഴുത്തു. പാതിയില്‍ വച്ചു പേനയുടെ മഷി തീര്‍ന്നതുപോലെ.
വായനക്കാരന്റെ മനോഭാവം അല്ലല്ലോ എഴുതുന്നവന്റെതു. ഹ്രുദയവ്യധ അസഹ്യമാകുംപോള്‍ മാത്രമെ എനിക്ക് എഴുതാന്‍ കഴിയൂ എന്നു പറയേണ്ടിവരുന്നു. കുറച്ചെഴുതികഴിയുമ്പോള്‍ വേദന മാറുന്നു. അപ്പോള്‍ അവിടെ കൊണ്ടു നിര്‍ത്തുന്നു എല്ലാം കഥകളും കഥ പാത്രങളും സന്ദര്‍ഭങളും എല്ലാം. ആ വേദനയുടെ കൂടെ അലിഞ്ഞില്ലാതാവുന്നു. ആ അവസ്ധ എത്രയോ തവണ ഞാന്‍ അസ്വദിച്ചിട്ടുണ്ട്. അതിന്റെ സുഘം വായിക്കുന്ന സ്വര്‍തന്മാര്‍ക്കു പറഞ്ഞാല്‍ മനസ്സിലാകുമോ??. ഒരു തരത്തില്‍ എഴുതുന്നവന്റെ സ്വാര്‍ദ്ധ്ത മനസ്സിലാക്കാനുള്ള ധാര്‍മ്മീകതയൊന്നും വായനക്കാരനു ആവശ്യമില്ല. ലോകം തന്നെ സ്വാര്‍ദ്ദമാണെന്നാണു പറയപെടുന്നതു. എന്റെ അഭിപ്രായതിലും അതു ശരിയാണു. സ്നേഹത്തെക്കാളും ലോകത്തില്‍ സ്വാര്‍ദ്തതയാണുള്ളതു.

കഥകള്‍ അതിസാഗരം
കഥകള്‍ മനസ്സില്‍ സാഗരം പോലെയാണു. പക്ഷെ ഒരു തുള്ളി പോലും കോരിയെടുക്കുവാന്‍ കഴിയുന്നില്ല. വികാര വിചാരങളുടെ വേലിയേറ്റം അനുഭവിക്കുവാന്‍ ത്രാണിയില്ലാത്ത പാവം കരയാണു മനസ്സു. പൂഴിമണ്ണിലെഴുതിയ വാക്കുകള്‍ പോലെ ഭാവിയെ കുറിച്ചുള്ള സ്വപ്നങള്‍ കലുശമായ കടല്‍ മായിച്ചുകളയുന്നു. നിനക്കു സ്വപ്നം കാണാന്‍ മാത്രമേ അവകാശമുള്ളൂ എന്ന ഓര്‍മ്മപ്പെടുത്തലോ അതോ മുറിവേറ്റു പിടയുന്ന വികാരബ്ന്ദനത്തെ ഭേദിക്കുവാന്‍ നിന്റെ സ്വപ്നങള്‍ക്ക് ശക്തിയില്ല എന്നു ബോധ്യപ്പെദുത്തുകയാണോ?? അറിയില്ല.
കര്‍മ്മം ചെയ്തുകൊണ്ടിരിക്കുക എന്നാണല്ലോ, സ്വപ്നം കാണുന്നതു കര്‍മ്മം ആകുമോ? അറിയില്ല. സര്‍വ്വവും സ്രിഷ്ട്ടിച്ച് പരിപാലിക്കുന്ന എല്ലാ വിഷേഷണങള്‍ക്കും അദീതമായ പ്രപജ്ജ സ്രിഷ്ട്ടിക്കുമുന്നില്‍ എന്താണു കര്‍മ്മം എന്ന് വിഷദീകരിക്കാനുള്ള അര്‍ഹത എനിക്കില്ല.
എങ്കിലും മാഞ്ഞുപോകുന്ന ഓരോ അനര്‍ഹമായ സ്വപ്നത്തിലും ഞാന്‍ കാണുന്നു അതിവിദൂരമല്ലാത്ത ഒരു ലോകം. അന്യഗ്രഹങളിലാണോ?അതോ ശൂന്യാകാശമണ്ടലത്തിലോ?പാതാളഗര്‍ത്തത്തിലോ?ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത ഭൂമിയുടെ നിഘൂടരഹസ്യങളിലൊന്നായ് അതെനിക്കു തോന്നുന്നു. മനുഷ്യനെ അപൂര്‍ണ്ണനായ് സ്രിഷ്ട്ടിച്ച പ്രപജ്ജ ശ്ക്ത്തി പൂര്‍ണ്ണമായത് അവനില്‍ നിന്നും ഒളിച്ചുവച്ചത് ഇവിടെയാണോ?. ആ പൂര്‍ണ്ണമായ ലോകത്ത് എന്താണുള്ളത് എന്നറിയാന്‍ ഞാന്‍ വാതില്‍ തുറക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു എനിക്കു സ്വപ്നം കാണുവാന്‍ മത്രമാണു അവകാശം. സര്‍വ്വേശ്വരന്റെ ഈ നെറികേടിനെ ഞാന്‍ എങനെ വിശദീകരിക്കും?
ന്യായീകരണത്തിനും വിശദീകരണത്തിനും ഉള്ള കഴിവ് ദൈവത്തെക്കാള്‍ കൂടുതല്‍ മനുഷ്യനാണുള്ളത് എന്നതല്ലേ സത്യം. ദൈവത്തിന്റെ ന്യായീകരണം ക്രൂരമാണ്. അഹങ്കാരത്തിന്റെ ഒളിമുഘം അതില്‍ തെളിയുന്നു. എന്റെ സ്വത്ത് എനിക്കു തോന്നുന്ന വിധത്തില്‍ ഞാന്‍ ഉപയോഗിക്കും എന്നു പറഞ്ഞ ദൈവത്തില്‍ സ്നേഹനിധിയായ പിതാവിന്റെ കരുണ നിറഞ്ഞ മുഘം ഞാന്‍ കാണുന്നില്ല. എന്നാല്‍ മനുഷ്യന്റെ വ്യാഖ്യാങള്‍ തെരുവിലെ കൂലിതൊഴിലാളിയായ എനിക്കു സര്‍വ്വചരാചരങളുടേയും ഉടയതമ്പുരാന്റെ കരവേലകളെ ചൊദ്യം ചെയ്യുവാനോ സംശിയിക്കുവാനോ അവകാശമില്ല എന്ന് സാന്ത്വനത്തിന്റെ ഭാശയില്‍ മനസ്സിലാക്കിതരുന്നു.ഭയഭക്തി ബഹുമാനത്തോടുകൂടി അവുടുത്തെ വാക്കുകള്‍ അനുസ്സരിച്ചുജീവിക്കുന്നനെ അവിടുന്നു കുടിലില്‍ നിന്നും കൊട്ടാരത്തിലേക്കുയര്‍ത്തുന്നു. മറിച്ചാണങ്കിലോ കൊട്ടാരത്തിന്റെ ഉള്ളറകളില്‍ നിന്നും തേടിപിടിച്ച് കടലിന്റെ അഗാതഗര്‍ത്തത്തിലേക്കു ചവുട്ടിതാഴ്ത്തുന്നു. നരകതീയിലേക്കു അവനെ തള്ളിവിടുന്നു. അടിയനു ഈ ഗതി വരുത്തരുതേ എന്നു ഉള്ളൂരുകി പ്രാര്‍ത്തിച്ചുകൊണ്ടും എന്റെ അനര്‍ഹതയെ ചോദ്യം ചെയ്യുവാന്‍ കാണിച്ച ബുദ്ദിമോശത്തിന് മാപ്പപേക്ഷിക്കുന്നു.

No comments:

Post a Comment