ഏകാന്തമായ തെരുവുകളിലൂടെയും ജനനിബിഡമായ നഗരങ്ങളിലൂടെയും അസ്തിത്വവും ആത്മാവും ശബ്ദവും തിരഞ്ഞു നടക്കുന്നവൻ. അമ്മയുടെ ഗർഭത്തിൽ നിന്നും ജനിച്ചുവീണ ഗ്രാമത്തിൽ നിന്നും വിട്ടകലെണ്ടിവന്നത് ഭാഗ്യമോ അതോ നിർഭാഗ്യമോ എന്ന് ഇനിയും തിരിച്ചറിയാത്തവൻ. ആ എന്റെ സങ്കല്‍പ്പങ്ങള്‍, എന്റെ സന്ദേഹങ്ങള്‍ , എന്റെ കണ്ണീര്... എന്റെ ഭ്രാന്ത് ...എന്റെ സ്വപ്നങ്ങള്‍ ....
Saturday, July 31, 2010
പരാജയപ്പെട്ട വിപ്ലവകാരികള്‍
ഞാന്‍ ഒരു വിപ്ലവകാരിയാണു, അതിന്റെ അര്ത്ഥമെന്താണെന്നറിയാത്തവര്ക്ക് ഞാന്‍ ഒരു ഭ്രാന്തനും. ജീവന് പിടഞ്ഞില്ലാവുന്നതു കണ്ടു പിടപ്പു മാറിയ വിറക്കാത്ത കൈകളിലേക്ക് ഞാന്‍ വിപ്ലവത്തിന്റെ ഗീത എടുത്തുവച്ചുകൊടുക്കുന്നു. ചോരക്കറ പുരണ്ട കൈകളുടെ വിക്രുത സൗന്തര്യത്തില്‍ ഭൂമിയെ സ്വര്‍ഗ്ഗമാക്കാന്‍ ശ്രമിച്ച എന്റെ മുന്‍ തലമുറയുടെ അനുഗ്രഹാശിസുകള്‍ ഞാന്‍ ദര്ഷിക്കുന്നു. അത് അനുഗ്രഹമാകാം അല്ലെങ്കില്‍ തലോടലാകാം ഒരു പക്ഷെ വരാം പോകുന്ന വിളവെടുപ്പുകാലത്തില്‍ നിന്നുള്ള തടയലാകാം.അവരുടെ ചോദ്യങള്‍ മനസ്സിനെ മുറിവേല്‍പ്പിച്ച് കടലുപോലെ കലുഷിതമാക്കുന്നു. വിപ്ലവം എന്തിന് സഹജീവിയുടെ സുഘത്തിനോ അതോ താനുള്‍പ്പെടുന്ന സമൂഹത്തിന്റെ ഉയര്‍ച്ചക്കോ വിപ്ലവത്തിന് ഇത് രണ്ടും സാധ്യമല്ല എന്നും സഹജീവിക്ക് വിപ്ലവത്തില്‍ താത്പര്യമില്ല എന്നും കാലം തെളിയിച്ചതാണു. എന്റെ പരാജയങള്ക്ക്, എന്റെ ബലഹീനതകള്‍ക്ക് , എന്റെ കഴ്ച്ചയുടെ വൈകല്യത്തില്‍ നിന്നുള്ള മുക്ത്തിക്ക് മനസ്സ് എത്തിപിടിച്ച മാര്‍ഗമാകാം വിപ്ലവം. യധാര്‍ഥത്തില്‍ അങനെ ഒന്നുണ്ടോ? മാനസ്സീകവികാരങളുടെ ഏറ്റക്കുറിച്ചിലിന് ഞാന്‍ തന്നെ ഇട്ട പേരാവാം വിപ്ലവാത്മകമായ പ്രതീകമായ് അബോധമനസ്സില്‍ നിലകൊള്ളുന്നത് . പാശ്ചാത്യവാസ നാളുകളില്‍ ജീവന് പിടിച്ചുനിര്‍ത്താന്‍ ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളില്‍ ആശ്രയിക്കേണ്ടിവന്നപ്പോള്‍ മനസ്സ് കണ്ടുപിടിച്ച മാര്‍ഗമാകാം ഭ്രാന്തമായ വിപ്ലവത്തിലെത്തിയത്. ഇനിയെന്ത്??. കഴിഞ്ഞകാലം ചില ഓര്‍മ്മകളില്‍ മാത്രം നിലനില്ക്കുന്നു, ഭാവി ശൂന്യമാണ്, പ്രതീക്ഷകള്‍ക്കിനി എന്തു പ്രസക്തി?. സുന്തരസ്വപ്നങള് മനസ്സിന്റെ ഒഴിഞ്ഞ കോനില്‍ കിടന്നു കരയുന്നു അല്ല അത് ചിരിയാണു. അഭയം പ്രാപിക്കാന്‍ ഇനി തത്വങളോ തത്വസംഹിതകളോ ഇല്ല. വികാരങളാല് അസ്വസ്ഥമായ് സഹനശേശി നഷ്ടമായ മനസ്സ് സ്വാതന്ത്ര്യത്തിനു വേണ്ടി നിലവിളിക്കുന്നു. അതെ സ്വാതന്ത്ര്യം ആണ് ആവഷ്യം അതല്ലേ വിപ്ലവത്തിന്റെ ലക്ഷ്യം?. എന്റെ മനസ്സിന്റെയും ശരീരത്തിന്റെയും സ്വാതന്ത്ര്യത്തിനായ് ഈ ജീവന് ഞാന്‍ ഉപേക്ഷിക്കേണ്ടിയിരിക്കുന്നു.
ദാസന്.
Sunday, July 18, 2010
കാലം
എനിക്ക് എഴുതേണ്ടതും പറയേണ്ടതും മാനം ചെയ്തുകൊണ്ടിരിക്കുന്ന അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്തെക്കുറിച്ചാണു. പക്ഷെ എഴുതി കഴിയുമ്പോള്‍ അത് ചരിത്രത്തില്‍ എവിടെയോ എഴുതപെട്ടതായ് തോന്നുന്നു. ജന്മം ദാനമായ് തന്നവന് കഴിവുകള്‍ എണ്ണിതിട്ടപെടുത്തിയപ്പോള് പ്രവചനം എന്നത് എനിക്കു തന്നില്ല. അല്ലെങ്കില്‍ നാളെ ഉണരില്ല എന്ന് എഴുതിവച്ചിട്ടു ആത്മഹത്യ ചെയ്തേനേ. കൈകാലുകള്‍ ബ്ന്ദിച്ചു തുറങ്കിലടക്കപ്പെട്ടവന്റെ മുന്നിലേക്കു ഭക്ഷണം എടുത്തുവച്ചു ചിരിക്കുകയാണു ദൈവത്തിന്റെ വിനോദം എന്നു തൊന്നുന്നു. എന്റെ ബലഹീനതകള്‍ക്ക് ദൈവത്തെ പഴിക്കുന്നത് ഒരു ശീലമായിരിക്കുന്നു. ഒരു പക്ഷെ ദൈവം അതു അര്‍ഹിക്കുന്നില്ലായിരിക്കാം, പക്ഷെ ദൈവത്തില്‍ ആശ്രയിക്കുന്നതു പോലെ തന്നെയാണു കുറ്റപ്പെടുത്തുന്നത് എന്നു തോന്നുന്നു. യാന്ത്രികലോകമായ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ എന്റെ ബലഹീനതകള്‍ക്കും ബാലിശമായ സംശയങള്‍ക്കും ഉത്തരം കണ്ടെത്താന്‍ വര്ത്തമാനകാലത്തിന് പിടി കൊടുക്കാതെ പായുന്ന മനുഷ്യനെ ആശ്രയിക്കുവാന്‍ കഴിയില്ല. അല്ലെങ്കില്‍ പാവം മനുഷ്യനെ എന്തിനു ബുദ്ദിമുട്ടിക്കണം? കാലത്തിനൊപ്പം പോലും സജ്ജരിക്കാന്‍ കഴിയാത്ത എനിക്ക് കാലത്തിനേക്കാള്‍ വേഗത്തില്‍ സജ്ജരിക്കുന്ന സഹജീവിയോടു സംശയങള് ഉന്നയിക്കാന്‍ എന്തവകാശം?. എന്നിലെ വിപ്ലവചിന്തകള്‍ക്ക് വിഷേഷണങള് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണു മനുഷ്യകുലത്തിന് കൂടുതല്‍ ഇഷ്ട്ടം.പിന്നെ ആരോടാണ് ഞാന്‍ ഉത്തരങള് തേടേണ്ടത് ?
മനുഷ്യനെ രക്ഷിക്കുവാന്‍ വന്നിട്ടു കുരിശുമരണം ഏറ്റുവാങേണ്ടിവന്ന മിശിഹായോടോ? സഹനത്തിന്റെ ഭാരവും തേടി മരുഭൂമിയിലൂടെ അലഞ്ഞ് പരദേശിയായ നബിയോടോ? കര്‍മ്മം ചെയ്തുകൊണ്ടിരിക്കുക എന്നു ഉപദേശിച്ച ശ്രീ ക്രിഷ്ണഭഗവാനോടോ? ഇവരോടു അരോടും ചോദിക്കാന്‍ എനിക്കാവില്ല. എന്റെ മനസ്സിന്റെ വൈകാരിക ഭാവങളില്‍ നിന്നുണ്ടാകുന്ന വീര്‍പ്പുമുട്ടലില്‍ നിന്നും ഉദ്ഭവിക്കുന്ന ഈ ചോദ്യങള്ക്കുത്തരം തരാന്‍ കാലത്തിന് മാത്രമെ സാധിക്കു. അത് ഒരു പ്രതീക്ഷയാണ് .കാരണം കാലത്തിനൊപ്പം സജ്ജരിക്കാന്‍ അകാത്ത എനിക്കു കാലം ഉത്തരം നല്‍കും എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല. അതുമല്ല വര്‍ത്തമാനത്തെപറ്റി എഴുതി ചരിത്രത്തില്‍ എത്തിപോകുന്ന എനിക്ക് ഭാവിയെ പറ്റി ചിന്തിക്കാന്‍ കൂടി അവകാശമില്ല. പക്ഷെ വര്‍ത്തമാനം ചരിത്രത്തിന്റെ ആവര്‍ത്തനം ആണ് എന്ന് പറയുന്നതുപോലെ ഞാനും പ്രതീക്ഷിക്കുന്നു.
തന്നെ കുരിശില്‍ തറച്ച മനുഷ്യര്‍ പിന്നീടു മിശീഹായെ ദൈവമായ് മാറ്റിയതുപോലെ, ക്രിസ്തുവിന്റെ വരവിനായ് കാത്തിരിക്കുന്നതു പോലെ, നബിയെ മഹാപ്രവാചകനായ് മാറ്റിയ കാലം,കൊട്ടാരം വിട്ടലഞ്ഞ് ദുഖത്തിന്റെ കാരണം കണ്ടെത്താന്‍ മരച്ചുവട്ടിലിരുന്ന ഗൗതമിനെ ശ്രീ ബുദ്ധ അചാര്യനാക്കിയ കാലം എന്റെ ചൊദ്യങള്ക്കും ഉത്തരം നല്കുമെന്നു പ്രതീക്ഷിക്കുന്നു.നാളെ സൂര്യന് ഉദിക്കുമെങ്കില്‍ പൂ വിരിയുമെങ്കില്‍ മഴ പെയ്തു മണ്ണും വിണ്ണും തെളിയുമെങ്കില്‍ എന്റെ മനസ്സിനും ഈ തടവറയില്‍ നിന്നും മോക്ഷം ലഭിക്കും.
അതെ അതാണു സത്യം!. മനുഷ്യന്റെ ചോദ്യങള്ക്കുത്തരം നല്കാന്, താന്‍ എന്തിനു ഈ ഭൂമിയില്‍ വന്നുവെന്ന് അവനെ അറിയിക്കാന്‍ , തന്റെ കടമയെന്തെന്ന് ബോന്ധ്യപ്പെടുത്താന് ദൈവം ചുമതലപ്പെടുത്തിയ ഭ്രുത്യനാകുന്നു കാലം. ആ കാലമാണു സത്യം. ആ ഒഴുക്കില്‍ വെളിപ്പെടാത്തതും, ഉത്തരം ഇല്ലാത്തതുമായ് ഒന്നുമില്ല ഒന്നുമുണ്ടാവില്ല!.

Sunday, July 4, 2010
കഥകള്‍ അതിസാഗരം
ഏറെ നേരം ആലോചിച്ചിട്ടും എന്തെഴുതണമെന്നു അറിയാതെ പേനയില്‍ തന്നെ നോക്കി ഇരിക്കേണ്ഡിവന്ന ഒരു എഴുത്തുകാരനെ പറ്റി എവിടൊയൊ വായിച്ചതായ് ഓര്‍ക്കുന്നു. എഴുത്തു ഒരു നദി പോലെയാണെന്നും അത് ഒഴുകി തുടങിയാല് പിന്നെ ആശയ ദാരിദ്രമൊക്കെ അതിലലിഞ്ഞില്ലാതാകുമെന്നും പ്രേം ഒരിക്കല്‍ പറഞ്ഞിരുന്നു. പ്രേമിന്റെ കഥകള്‍ വായിക്കുമ്പോള്‍ എനിക്കും അങനെ തൊന്നിയിട്ടുണ്ഡ്. പക്ഷെ എന്നെ കുറിച്ചു അതൊരിക്കലും പറയാന്‍ പറ്റില്ല.എന്റെ എഴുത്തു ഒരു അടൂക്കും ചിട്ടയുമൊന്നുമില്ലാതെയാണു. ജീവിതവും അങനെ തന്നെയാണെന്നു പറയുന്നതാവും ശരി. ഇന്നലെ എഴുതണമെന്നു വിചാരിച്ചതിനെ പറ്റിയാവില്ല ഇന്നെഴുതുന്നതു. ഒരിക്കല്‍ അലെക്സ് എന്റെ എഴുത്തുകള്‍ നോക്കിയിട്ടു പരാതിപെട്ടതും അങനെയാണു.ഒന്നു പോലും മുഴുവിപ്പിചിട്ടില്ലാത്ത ഒരെഴുത്തു. പാതിയില്‍ വച്ചു പേനയുടെ മഷി തീര്‍ന്നതുപോലെ.
വായനക്കാരന്റെ മനോഭാവം അല്ലല്ലോ എഴുതുന്നവന്റെതു. ഹ്രുദയവ്യധ അസഹ്യമാകുംപോള് മാത്രമെ എനിക്ക് എഴുതാന്‍ കഴിയൂ എന്നു പറയേണ്ടിവരുന്നു. കുറച്ചെഴുതികഴിയുമ്പോള് വേദന മാറുന്നു. അപ്പോള്‍ അവിടെ കൊണ്ടു നിര്‍ത്തുന്നു എല്ലാം കഥകളും കഥ പാത്രങളും സന്ദര്ഭങളും എല്ലാം. ആ വേദനയുടെ കൂടെ അലിഞ്ഞില്ലാതാവുന്നു. ആ അവസ്ധ എത്രയോ തവണ ഞാന്‍ അസ്വദിച്ചിട്ടുണ്ട്. അതിന്റെ സുഘം വായിക്കുന്ന സ്വര്തന്മാര്ക്കു പറഞ്ഞാല്‍ മനസ്സിലാകുമോ??. ഒരു തരത്തില്‍ എഴുതുന്നവന്റെ സ്വാര്ദ്ധ്ത മനസ്സിലാക്കാനുള്ള ധാര്മ്മീകതയൊന്നും വായനക്കാരനു ആവശ്യമില്ല. ലോകം തന്നെ സ്വാര്ദ്ദമാണെന്നാണു പറയപെടുന്നതു. എന്റെ അഭിപ്രായതിലും അതു ശരിയാണു. സ്നേഹത്തെക്കാളും ലോകത്തില്‍ സ്വാര്ദ്തതയാണുള്ളതു.
കഥകള്‍ അതിസാഗരം
കഥകള്‍ മനസ്സില്‍ സാഗരം പോലെയാണു. പക്ഷെ ഒരു തുള്ളി പോലും കോരിയെടുക്കുവാന്‍ കഴിയുന്നില്ല. വികാര വിചാരങളുടെ വേലിയേറ്റം അനുഭവിക്കുവാന്‍ ത്രാണിയില്ലാത്ത പാവം കരയാണു മനസ്സു. പൂഴിമണ്ണിലെഴുതിയ വാക്കുകള്‍ പോലെ ഭാവിയെ കുറിച്ചുള്ള സ്വപ്നങള് കലുശമായ കടല്‍ മായിച്ചുകളയുന്നു. നിനക്കു സ്വപ്നം കാണാന്‍ മാത്രമേ അവകാശമുള്ളൂ എന്ന ഓര്‍മ്മപ്പെടുത്തലോ അതോ മുറിവേറ്റു പിടയുന്ന വികാരബ്ന്ദനത്തെ ഭേദിക്കുവാന്‍ നിന്റെ സ്വപ്നങള്‍ക്ക് ശക്തിയില്ല എന്നു ബോധ്യപ്പെദുത്തുകയാണോ?? അറിയില്ല.
കര്‍മ്മം ചെയ്തുകൊണ്ടിരിക്കുക എന്നാണല്ലോ, സ്വപ്നം കാണുന്നതു കര്‍മ്മം ആകുമോ? അറിയില്ല. സര്‍വ്വവും സ്രിഷ്ട്ടിച്ച് പരിപാലിക്കുന്ന എല്ലാ വിഷേഷണങള്ക്കും അദീതമായ പ്രപജ്ജ സ്രിഷ്ട്ടിക്കുമുന്നില് എന്താണു കര്‍മ്മം എന്ന് വിഷദീകരിക്കാനുള്ള അര്‍ഹത എനിക്കില്ല.
എങ്കിലും മാഞ്ഞുപോകുന്ന ഓരോ അനര്‍ഹമായ സ്വപ്നത്തിലും ഞാന്‍ കാണുന്നു അതിവിദൂരമല്ലാത്ത ഒരു ലോകം. അന്യഗ്രഹങളിലാണോ?അതോ ശൂന്യാകാശമണ്ടലത്തിലോ?പാതാളഗര്‍ത്തത്തിലോ?ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത ഭൂമിയുടെ നിഘൂടരഹസ്യങളിലൊന്നായ് അതെനിക്കു തോന്നുന്നു. മനുഷ്യനെ അപൂര്‍ണ്ണനായ് സ്രിഷ്ട്ടിച്ച പ്രപജ്ജ ശ്ക്ത്തി പൂര്‍ണ്ണമായത് അവനില്‍ നിന്നും ഒളിച്ചുവച്ചത് ഇവിടെയാണോ?. ആ പൂര്‍ണ്ണമായ ലോകത്ത് എന്താണുള്ളത് എന്നറിയാന്‍ ഞാന്‍ വാതില്‍ തുറക്കുമ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു എനിക്കു സ്വപ്നം കാണുവാന്‍ മത്രമാണു അവകാശം. സര്‍വ്വേശ്വരന്റെ ഈ നെറികേടിനെ ഞാന്‍ എങനെ വിശദീകരിക്കും?
ന്യായീകരണത്തിനും വിശദീകരണത്തിനും ഉള്ള കഴിവ് ദൈവത്തെക്കാള്‍ കൂടുതല്‍ മനുഷ്യനാണുള്ളത് എന്നതല്ലേ സത്യം. ദൈവത്തിന്റെ ന്യായീകരണം ക്രൂരമാണ്. അഹങ്കാരത്തിന്റെ ഒളിമുഘം അതില്‍ തെളിയുന്നു. എന്റെ സ്വത്ത് എനിക്കു തോന്നുന്ന വിധത്തില്‍ ഞാന്‍ ഉപയോഗിക്കും എന്നു പറഞ്ഞ ദൈവത്തില്‍ സ്നേഹനിധിയായ പിതാവിന്റെ കരുണ നിറഞ്ഞ മുഘം ഞാന്‍ കാണുന്നില്ല. എന്നാല്‍ മനുഷ്യന്റെ വ്യാഖ്യാങള് തെരുവിലെ കൂലിതൊഴിലാളിയായ എനിക്കു സര്വ്വചരാചരങളുടേയും ഉടയതമ്പുരാന്റെ കരവേലകളെ ചൊദ്യം ചെയ്യുവാനോ സംശിയിക്കുവാനോ അവകാശമില്ല എന്ന് സാന്ത്വനത്തിന്റെ ഭാശയില് മനസ്സിലാക്കിതരുന്നു.ഭയഭക്തി ബഹുമാനത്തോടുകൂടി അവുടുത്തെ വാക്കുകള്‍ അനുസ്സരിച്ചുജീവിക്കുന്നനെ അവിടുന്നു കുടിലില്‍ നിന്നും കൊട്ടാരത്തിലേക്കുയര്ത്തുന്നു. മറിച്ചാണങ്കിലോ കൊട്ടാരത്തിന്റെ ഉള്ളറകളില്‍ നിന്നും തേടിപിടിച്ച് കടലിന്റെ അഗാതഗര്‍ത്തത്തിലേക്കു ചവുട്ടിതാഴ്ത്തുന്നു. നരകതീയിലേക്കു അവനെ തള്ളിവിടുന്നു. അടിയനു ഈ ഗതി വരുത്തരുതേ എന്നു ഉള്ളൂരുകി പ്രാര്ത്തിച്ചുകൊണ്ടും എന്റെ അനര്‍ഹതയെ ചോദ്യം ചെയ്യുവാന്‍ കാണിച്ച ബുദ്ദിമോശത്തിന് മാപ്പപേക്ഷിക്കുന്നു.
Subscribe to:
Posts (Atom)